നാട്ടുരുചി മറുനാടുകളിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 12:54 AM | 0 min read

കോഴഞ്ചേരി 
കാർഷിക മേഖലയിൽ കയറ്റുമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും ഗ്രൂപ്പിനും നൽകുന്ന സംസ്ഥാന പുരസ്‌കാരം കോഴഞ്ചേരിയിലെ വയനാട് എക്സ്പോർട്ട്‌സിന്‌. 220 ഉൽപ്പന്നങ്ങൾ അമേരിക്ക, ആസ്‌ട്രേലിയ, ജർമനി, യുകെ, ഖത്തർ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വയനാട് എക്സ്പോർട്ട്‌സ്‌ കയറ്റി അയക്കുന്നു. ചക്കയുടെ വിവിധ ഉൽപ്പന്നങ്ങൾ, കർഷകരിൽ നിന്ന് നേരിട്ടെടുക്കുന്ന കപ്പ, ചേമ്പ്, ചേന, തേങ്ങ തുടങ്ങിയ കാർഷിക വിളകൾ, ചിപ്‌സ്, അരിപ്പൊടി, മുറിച്ച പച്ചക്കറികൾ തുടങ്ങിയവയും ആര്യാസ്, മലബാർ ഫീസ്റ്റ് എന്നീ സ്വന്തം ബ്രാൻഡുകൾക്ക് പുറമെ മറ്റ് പല ബ്രാൻഡുകളും ആവശ്യക്കാർക്ക് കയറ്റുമതി ചെയ്തു കൊടുക്കുന്നു.
    വയനാട് എക്സ്പോർട്ട്‌സ്‌ ചെയർമാൻ ഷാജി മാത്യുവിന്റെ ഭാര്യ സൂസൻ ഷാജിയും മറ്റ് നിരവധി വീട്ടമ്മമാരും പല തലമുറകളിൽ നിന്നും കൈമാറ്റം ചെയ്‌ത രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ ഒത്തുചേർന്നതാണ് സംരംഭത്തിന്റെ തുടക്കം. പരിപ്പുവട, കേരള ബനാന ഫ്രൈ, എരിവുള്ള കേരള മിശ്രിതങ്ങൾ, മരച്ചീനി ചിപ്‌സ്, ചക്ക ചിപ്‌സ് എന്നിങ്ങനെയുള്ള നമ്മുടെ പ്രിയപ്പെട്ട നാലുമണി വിഭവങ്ങൾ ആരോഗ്യകരമായ ചേരുവകളുടെ നന്മയിൽ ഇവർ തയ്യാറാക്കിയിട്ടുണ്ട്. 
പത്ത് വർഷത്തോളം അമേരിക്കയിൽ ചെലവഴിച്ച ഷാജി മാത്യു വീട്ടിലെ രുചിക്കൂട്ടിൽ നിന്നും തുടങ്ങിയ ബിസിനസ് സംരംഭം ലോകത്ത്‌ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ആളുകളുടെ ഇഷ്ടവിഭവങ്ങളായി. സൂസൻ ഷാജിയാണ് മാനേജിങ് ഡയറക്ടർ. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ എട്ടോളം രാജ്യങ്ങളിലേക്ക് കാർഷിക ഉൽപ്പന്നങ്ങളും ഭക്ഷണ സാധനങ്ങളും കയറ്റി അയക്കുന്ന വലിയ ഒരു വ്യവസായ യൂണിറ്റാണിത്‌. 
 


deshabhimani section

Related News

View More
0 comments
Sort by

Home