പൊൻകതിർ പുതിയ കൈകളിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 01:59 AM | 0 min read

പോത്തിൻകണ്ടം
കാർഷിക സമൃദ്ധിയുടെ ഓർമപ്പെടുത്തലുമായി കർഷകദിനത്തിൽ പോത്തിൻകണ്ടം എസ്എൻയുപി സ്കൂളിലെ കുട്ടി കർഷകർ നെൽകൃഷിക്ക് തുടക്കമിട്ടു. കർഷകനെ അടുത്തറിയാൻ കർഷക വേഷം ധരിച്ചാണ് കുട്ടികൾ നെൽപ്പാടത്തേയ്‌ക്കിറങ്ങിയത്. വയലുകളിലെ സമൃദ്ധിയുടെ കാഴ്ചകൾ ഹൈറേഞ്ചിൽ വിരളമായതിനാലാണ്‌  നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിന്‌ വിദ്യാലയം തുടക്കമിട്ടത്. 
‘പഴയ കതിർ പുതിയ കൈകളിലേക്ക്’ എന്ന പേരിട്ട കൃഷിക്ക്‌ രക്ഷിതാക്കളും വലിയ ഉത്സാഹത്തിൽ കുട്ടികൾക്കൊപ്പം പാടത്ത് അണിനിരന്നു. കർഷകനായ ടോമി ഇടപ്പാടിയുടെ സഹായത്തോടെയാണ് നെൽകൃഷി ആരംഭിച്ചത്‌. ആദ്യമായി പാടവരമ്പിലൂടെ നടന്നതും ചെളിയിൽ ഇറങ്ങിയതും വിത്ത് വിതച്ചതും എല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പാഠപുസ്തകങ്ങളിൽനിന്നു ഹൃദിസ്ഥമാക്കിയ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരനുഭവമായി മാറി.  ഇത്തവണത്തെ കർഷകദിനത്തിൽ സ്കൂൾ മാനേജർ പി കെ തുളസീധരൻ, പ്രഥമാധ്യാപിക  മിനിമോൾ ഭാസ്കരൻ, പിടിഎ പ്രസിഡന്റ്‌ വിനീത് പാലത്താറ്റിൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ കൃഷിയിൽ പങ്കുചേർന്നു.


deshabhimani section

Related News

View More
0 comments
Sort by

Home