കൂടുതൽ ആഡംബരക്കപ്പലുകൾ കൊച്ചിത്തീരത്തേക്ക‌് ; ടൂറിസത്തിന‌് പുത്തനാവേശം

മട്ടാഞ്ചേരി > കൊച്ചി ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി കൂടുതൽ ആഡംബര യാത്രാക്കപ്പലുകൾ കൊച്ചി തുറമുഖത്ത് നങ്കൂരമിടുന്നു. തിങ്കളാഴ‌്ച സെലിബ്രറ്റി കോൺസ്റ്റിലേഷൻ എന്ന കപ്പൽ ഗോവയിൽനിന്ന് 2078 സഞ്ചാരികളും 949 ജീവനക്കാരുമായെത്തി കൊച്ചിയിലെ ടൂറിസംപ്രദേശങ്ങൾ കണ്ടുമടങ്ങി. രാവിലെ ആറരയ്ക്ക് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽനിന്ന് 230 സഞ്ചാരികൾ ആലപ്പുഴയിലേക്ക് പോയി. ബാക്കിയുള്ളവർ ഓട്ടോ, ബസ‌്, ടാക്സികളിലായി കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകിട്ടോടെ കപ്പൽ കൊളംബിയയിലേക്കുപോയി.
പുതുവർഷത്തിൽ വിദേശസഞ്ചാരികളുടെ വരവുകൂടിയതോടെ ടൂറിസംമേഖല ആവേശത്തിലാണ്. കഴിഞ്ഞദിവസങ്ങളിലായി നാലു കപ്പലുകൾ കൊച്ചിയിൽ എത്തിയിരുന്നു. കഴിഞ്ഞ ദേശീയ പണിമുടക്കുദിനത്തിൽ കോസ്റ്റാ നീയോ റിവേറ കപ്പലിൽ 1700 സഞ്ചാരികളും വിനോദസഞ്ചാര കപ്പലായ ഏജിയൻ ഒഡീസിയിൽ 380 പേരും ബൗഡിക്ക എന്ന കപ്പലിൽ 820 പേരും സിൽവർ ഡിസ‌്‌കവറർ എന്ന കപ്പലിൽ 116 പേരും കൊച്ചിയിൽ എത്തിയിരുന്നു. 17ന് അമേഡിയാ, 23ന് കോസ്റ്റാ നിയോ റിവേറ എന്ന കപ്പലും കൊച്ചി തുറമുഖത്ത് എത്തും.









0 comments