സിയാൽ കരാർ തൊഴിലാളികൾ എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തി

നെടുമ്പാശേരി
സിയാൽ കരാർ തൊഴിലാളികൾ നേരിടുന്ന ജീവിതപ്രശ്നങ്ങൾ ഉയർത്തി സിയാൽ കോൺട്രാക്ടേഴ്സ് എംപ്ലോയീസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ എയർപോർട്ട് മാർച്ച് നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എല്ലാ കാര്യത്തിലും മാതൃകയായ സിയാൽ ഇവിടത്തെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാതൃകയാകണമെന്ന് സി എൻ മോഹനൻ ആവശ്യപ്പെട്ടു.
യൂണിയൻ വർക്കിങ‌് പ്രസിഡന്റ് ഇ പി സെബാസ്റ്റ്യൻ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. എൻ സി മോഹനൻ, കെ ജെ ഐസക‌്, തമ്പിപോൾ, ടി വി പ്രദീഷ്, സണ്ണിപോൾ, എ വി സുനിൽ, സി എസ് ബോസ്, സ്റ്റഡിൻസണ്ണി എന്നിവർ സംസാരിച്ചു. എ എസ് സുരേഷ് സ്വാഗതവും സി എം തോമസ‌് നന്ദിയും പറഞ്ഞു. നിലവിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കുക, കരാർ കാലാവധി പൂർത്തിയായ കമ്പനികൾ കരാർ വയ്ക്കുക, തൊഴിലാളികൾക്ക് നിയമപരമായി നൽകേണ്ട ആനുകൂല്യങ്ങൾ നൽകുക, ക്യാന്റീന് നടത്തിപ്പിലെ കരാർലംഘനം അവസാനിപ്പിക്കുക, മിനിമം ശമ്പളം 18,000 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് തൊഴിലാളികൾ എയർപോർട്ട് മാർച്ച് നടത്തിയത്.









0 comments