പ്രളയത്തിൽ തകർന്ന സ‌്കൂൾ ലൈബ്രറികൾക്കായി പുസ‌്തകമേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2018, 05:56 PM | 0 min read

മുളന്തുരുത്തി > പ്രളയത്തിൽ തകർന്ന സ്കൂൾലൈബ്രറികൾക്ക് പുസ്തകം സമാഹരിക്കാൻ ഉദയംപേരൂർ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ പുസ്തകോത്സവം സംഘടിപ്പിച്ചു.  സ്കൂൾലൈബ്രറികളുടെ നവീകരണത്തിനായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ‘സഹപാഠിക്ക് ഒരു പുസ്തകം’ പദ്ധതിയുമായി സഹകരിച്ചാണ് പുസ്തകോത്സം ഒരുക്കിയത്. അഞ്ചുദിവസത്തെ പുസ്തകോത്സവം പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ് ഉദ്ഘാടനംചെയ്തത്. 

പുസ്തകോത്സവത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വാങ്ങിയ പുസ്തകങ്ങൾ വിദ്യാഭാസവകുപ്പിന്റെ നിർദേശാനുസരണം അടുത്തദിവസം പ്രളയംതകർത്ത സ്കൂൾലൈബ്രറികൾക്ക് കൈമാറുമെന്ന് പ്രിൻസിപ്പൽ ഇ ജി ബാബു, ഹെഡ്മാസ്റ്റർ ബി രാജേഷ് എന്നിവർ പറഞ്ഞു.

പ്രളയകാലത്ത് സ്കൂളിൽ ദുരിതബാധിതർക്കായി ക്യാമ്പ് ഒരുക്കുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ സ്കൂൾ മാനേജ‌്മെന്റും ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുത്ത് അരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home