സ‌്കൂളുകളിൽ നാട്ടറിവ‌് പകർന്ന‌് കേരളപ്പിറവി ആഘോഷങ്ങൾ

മുളന്തുരുത്തി
ആരക്കുന്നം 62–--ാം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ‌്സ് ഹൈസ്കൂളിലെ 62 വിദ്യാർഥികൾ അണിനിരന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചു. ആഘോഷങ്ങൾ അനൂപ് ജേക്കബ‌് എംഎൽഎ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷനായി. ഫാ. സാംസൺ മേലോത്ത്, ഹെഡ്മിസ്ട്രസ‌് പ്രീത ജോസ്, ആരക്കുന്നം കനറാ ബാങ്ക് സീനിയർ മാനേജർ ഹരികൃഷ്ണൻ, പിടിഎ പ്രസിഡന്റ് എം ജെ സുനിൽ, പി ആർ രാജമ്മ, ജിനു ജോർജ‌്, ജോമോൾ മാത്യു, സ്കൂൾ ലീഡർ ആഷ‌്‌ലി മനോജ്, അതുൽ മേരി പോൾ തുടങ്ങിയവർ സംസാരിച്ചു. പൂർവവിദ്യാർഥി വിഷ്ണു ശിവദാസ് സംവിധാനംചെയ്ത നൃത്തശിൽപ്പവും അരങ്ങേറി.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ കേരളത്തിലെ കലാരൂപങ്ങളും കവിതയും നാടൻപാട്ടും നൃത്തവും പരമ്പരാഗത കുടിൽവ്യവസായങ്ങളും പരിചയപ്പെടുത്തുകയും കൃഷിയിടങ്ങളിൽ വിളവെടുപ്പും കരനൽക്കൃഷിക്ക് ഭൂമി തയ്യാറാക്കി വിത്ത് വിതയ‌്ക്കുകയും ചെയ്തു. സ്കൂളിലെ കൃഷിയിടങ്ങളിൽ ആർപ്പുവിളികളുമായി വിളവെടുത്ത ചേന, പയർ, മുളക്, പപ്പായ, കപ്പ, വാഴ എന്നിവ വിൽപ്പനയ‌്ക്കുവച്ച് കുട്ടികൾ പണവും സമാഹരിച്ചു. കയർപിരിക്കൽ, ഓലമെടയൽ, മൺപാത്രമുണ്ടാക്കൽ, സ്വർണപ്പണി, ശില്പങ്ങൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
വെളിയനാട് ഗവ. യുപി സ്കൂളിൽ നവകേരള നിർമിത എന്ന വിഷയത്തിൽ ചിത്രരചന, ക്വിസ്, ഉപന്യാസരചന എന്നിവ സംഘടിപ്പിച്ചു. കേരള മാതൃകകൾ സൃഷ്ടിച്ച് നെഞ്ചിൽ ചേർത്ത് വിദ്യാർഥികൾ പ്രതിജ്ഞചൊല്ലി.ആഘോഷങ്ങൾ ഹെഡ്മിസ്ട്രസ് നീന തോമസ് ഉദ്ഘാടനംചെയ്തു. കെ വി ബേബി, എം എ അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments