കരിമുകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നും കക്കൂസ് മാലിന്യം റോഡിൽ തള്ളിയതായി പരാതി

തൃപ്പൂണിത്തുറ > പുത്തൻകുരിശ് കരിമുകൾ റോഡിലെ കെപിഎ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് തള്ളിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ മുതൽ മാലിന്യങ്ങൾ റോഡിലേക്ക് തള്ളുകയായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡിലുള്ള മാലിന്യം പൂർണമായും നീക്കം ചെയ്യണമെന്നും തെറ്റു ചെയ്‌തവർക്കെതിരെ നടപടിയുണ്ടാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസും സ്ഥലത്തെത്തി.









0 comments