കലാമണ്ഡലം രാജനെ അനുസ്മരിച്ചു

തൃപ്പൂണിത്തുറ
കഥകളി ആചാര്യൻ കലാമണ്ഡലം രാജൻ അനുസ്മരണം എം സ്വരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ അധ്യക്ഷ ചന്ദ്രികാദേവി അധ്യക്ഷയായി.
കലാമണ്ഡലം രാജൻ മാസ്റ്റർ പുരസ്കാരം സദനം കൃഷ്ണൻകുട്ടി (വേഷം), ചേർത്തല തങ്കപ്പപ്പണിക്കർ (പാട്ട്), ഏവൂർ സദാശിവൻ (മദ്ദളം) എന്നിവർക്കും എൻഡോവ്മെന്റ് കഥകളി അണിയറ കലാകാരൻ തൃപ്പൂണിത്തുറ ശശിധരനും ഏവൂർ പരമേശ്വരൻ നായർ മെമ്മോറിയൽ സ്കോളർഷിപ‌് മാളവിക അജികുമാറിനും സമ്മാനിച്ചു.
ആർഎൽവി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏവൂർ രാജേന്ദ്രൻപിള്ള, പി രവിയച്ചൻ, കെ ടി രാമവർമ, നഗരസഭാ കൗൺസിലർമാരായ വി ആർ വിജയകുമാർ, രാധികാവർമ, ആർഎൽവി ഗോപിനാഥൻ എന്നിവർ സംസാരിച്ചു. തുടർന്ന് കർണശപഥം മേജർസെറ്റ് കഥകളിയും നടന്നു.
കലാമണ്ഡലം രാജൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയാണ‌് പരിപാടി സംഘടിപ്പിച്ചത‌്.









0 comments