നിവേദനത്തിന് ഫലംകണ്ടു ; കുറിച്ചിലക്കോട് –-മലയാറ്റൂർ പാലം 
അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ഉടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:00 AM | 0 min read


പെരുമ്പാവൂർ
കുറിച്ചിലക്കോട് കവലമുതൽ മലയാറ്റൂർ പാലംവരെയുള്ള തകർന്ന അപ്രോച്ച് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു. സിപിഐ എം നേതൃത്വത്തിൽ മന്ത്രിക്ക്‌ നൽകിയ നിവേദനത്തിലാണ് നടപടി. ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് പിഡബ്ല്യുഡി എൻജിനിയർ വ്യക്തമാക്കി.

കാലടിയിൽ ഗതാഗതക്കുരുക്കുണ്ടായാൽ മലയാറ്റൂർ–-കോടനാട് പാലംവഴിയാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നത്. കോതമംഗലം, മുവാറ്റുപുഴ, ആലുവ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയായതിനാൽ കുറിച്ചിലക്കോട് കവലയിൽ വൻ തിരക്കുണ്ടാകും. ക്രിസ്‌മസ്‌ പ്രമാണിച്ച് മലയാറ്റൂർ നക്ഷത്ര തടാകത്തിലേക്ക് സന്ദർശകരുടെ തിരക്കു തുടങ്ങിയതോടെ റോഡിലെ കുഴി അടച്ചില്ലെങ്കിൽ ഗതാഗതക്കുരുക്ക്‌ വർധിക്കും. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി മറിയുന്നത് നിത്യസംഭവമാണ്. സ്ഥലം എംപിയോടും എംഎൽഎയോടും വിവരം പറഞ്ഞുവെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ല. തുടർന്നാണ്‌ സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, ഒ ഡി അനിൽ, പി ശിവൻ, വിപിൻ കോട്ടേക്കുടി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Home