വാതിലുകൾ തുറന്നിട്ട് സർവീസ് ; സ്വകാര്യബസ്‌ ഡ്രൈവർമാരുടെ ലൈസൻസ്‌ തെറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:31 AM | 0 min read


തൃക്കാക്കര
കൊച്ചിയിൽ അപകടകരമായി സർവീസ് നടത്തുന്ന ബസുകൾ കണ്ടത്താൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ്‌ വിഭാഗം പരിശോധന ശക്തമാക്കി. രണ്ടുദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിയിലായ ഏഴ്‌ സ്വകാര്യബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്തു. വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിയതിനാണ് നടപടി.

ചിറ്റൂർ, പിറവം, ഫോർട്ട് കൊച്ചി, ഐലൻഡ്, പെരുമ്പാവൂർ ബസ് റൂട്ടുകളിലായിരുന്നു പരിശോധന. ഗിയർ ബോക്സും സ്പീഡ് ഗവർണറും ലൈറ്റുകളും തകരാറിലാണെന്ന് കണ്ടെത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. യാത്രക്കാരനോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരു ബസും പിടിച്ചെടുത്തു. കളമശേരിയിൽനിന്ന്‌ ബസിൽ കയറിയ സുഹൃത്തുക്കൾ രണ്ടുപേർ പരസ്പരം അറിയാതെ രണ്ടുപേർക്കും ടിക്കറ്റ്‌ എടുത്തു. പിന്നീട് ഒരാളുടെ ടിക്കറ്റ് മടക്കി നൽകാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ മോശമായി സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തു. ടിക്കറ്റിന്റെ ബാക്കി നൽകാനും തയ്യാറായില്ല. ഇതേത്തുടർന്ന്‌ നൽകിയ പരാതിയിലാണ്‌ നടപടി. പരിശോധന ശക്തമാക്കുമെന്ന് ആർടിഒ കെ മനോജ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home