രാസലഹരിയുമായി നാലുപേർ പിടിയിൽ

പെരുമ്പാവൂർ
രാസലഹരിയുമായി നാലുപേരെ അറസ്‌റ്റ് ചെയ്‌തു. മാറമ്പിള്ളി മഞ്ഞപ്പെട്ടി കളപ്പോത്തുവീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടിവീട്ടിൽ മനു (22), മൗലൂദുപുര അത്തിക്കോളിൽവീട്ടിൽ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കൽവീട്ടിൽ ഫവാസ് (23) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് എട്ടു ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ശനി രാത്രി പട്രോളിങ്ങിനിടെ പാത്തിപ്പാലത്തിന് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ഇൻസ്പെക്ടർ ടി എം സൂഫി, എസ്ഐമാരായ റിൻസ് എം തോമസ്, പി എം റാസിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.









0 comments