കേരളം ഡിജിറ്റൽ സാക്ഷരതയിലേക്ക്: മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 01:17 AM | 0 min read

കോലഞ്ചേരി
രാജ്യത്ത്‌ ആദ്യമായി ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമായി കേരളം ഉടൻ മാറുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവാണിയൂർ പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്‌ കല്ലിടുകയായിരുന്നു അദ്ദേഹം.


തദ്ദേശസ്വയംഭരണവകുപ്പിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പരിഷ്കാരമാണ് സേവനങ്ങൾ പൂർണമായും ഓൺലൈനായി നടപ്പാക്കുക എന്നത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്ന രീതി മാറി. വിദേശത്തുള്ളവർക്കുപോലും സർക്കാർ സേവനം ലഭ്യമാകുന്നു. നഗരസഭകളിൽ കെ സ്മാർട്ട് ഓൺലൈൻ സംവിധാനം നടപ്പാക്കി. പഞ്ചായത്തുകളിൽ ഏപ്രിലിൽ ലഭിച്ചുതുടങ്ങും. തദ്ദേശസ്ഥാപനങ്ങളിൽനിന്നോ ഭാവിയിൽ മറ്റ് സർക്കാർ ഓഫീസുകളിൽനിന്നോ ആവശ്യം നടക്കാൻ പണവും സമയവും കളയേണ്ടിവരില്ല. മാലിന്യമുക്ത നവകേരളം പദ്ധതി വളരെ ഫലപ്രദമായാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർ കെ ജെ ജോയ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ജില്ലാപഞ്ചായത്ത്‌ അംഗം ലിസി അലക്സ് എന്നിവർ സംസാരിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Home