ഫോട്ടോപ്രദർശനവുമായി 
ജയപ്രകാശിന്‌ ആദരാഞ്‌ജലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 01:17 AM | 0 min read


വൈപ്പിൻ
കഴിഞ്ഞദിവസം കോട്ടയത്ത്‌ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞുവീണ്‌ മരിച്ച ജയപ്രകാശ്‌ കോമത്തിന്‌ ആദരാഞ്‌ജലിയുമായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം. അനുശോചനയോഗം നടന്ന ഗോശ്രീ ജങ്‌ഷനിലെ എസ്‌എൻ ഓഡിറ്റോറിയത്തിലും സംസ്‌കാരം നടന്ന മുരിക്കുംപാടം ശ്‌മശാന പരിസരത്തുമായിരുന്നു പ്രദർശനം.

ബുധൻ രാവിലെ വൈപ്പിൻ കാളമുക്കിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്‌ക്ക്‌ മുരിക്കുംപാടം പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം അന്ത്യോപചാരമർപ്പിച്ചു. അനുശോചനയോഗത്തിൽ എം പി അപ്പുക്കുട്ടൻ അധ്യക്ഷനായി. പി കെ ബാബു, കെ ഡി ദിലീപ്‌, സുഷമൻ കടവിൽ, ഡോളർമാൻ കോമത്ത്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home