വാളിയപ്പാടം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

കൂത്താട്ടുകുളം
തിരുമാറാടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രവുമായി സഹകരിച്ച് വാളിയപ്പാടം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം തുടങ്ങി. നെല്ലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മമൂലകങ്ങളാണ് ഡ്രോൺവഴി പാടത്ത് പ്രയോഗിച്ചത്. 70 ഏക്കറിൽ വളപ്രയോഗം നടത്തി. ഒരേക്കറിൽ വളമിടാൻ ഏഴുമിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം എം ജോർജ് അധ്യക്ഷനായി. അനിൽ ചെറിയാൻ, രമ എം കൈമൾ, സാജു ജോൺ, സി ടി ശശി, സിബി ജോർജ്, സി വി ജോയ് എന്നിവർ സംസാരിച്ചു.









0 comments