തീ അണയ്ക്കും എഐ വിദ്യ; കുസാറ്റിന് പേറ്റന്റ്

കളമശേരി
തീപിടിത്തമുണ്ടാകുമ്പോൾ അഗ്നിജ്വാലകളുടെ ഹീറ്റ് ഫ്ലക്‌സ് മാപ്പുകൾ സൃഷ്ടിച്ച് അപകടമേഖല അടയാളപ്പെടുത്തി, രക്ഷാപ്രവർത്തനം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റന്റ് നേടി കൊച്ചി സർവകലാശാല.
എഐ അധിഷ്‌ഠിത സംവിധാനത്തിന് ഡോ. പ്രവീൺ വിജയൻ, ഡോ. സ്വാതി ബി ശശീന്ദ്രൻ, ഡോ. ശൈലേഷ് ശിവൻ, സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രൊഫസർ ഡോ. ബി എസ് ഗിരീഷ് കുമാരൻതമ്പി എന്നിവരടങ്ങിയ സംഘമാണ് പേറ്റന്റ് നേടിയത്.
അപകടമേഖലകളെ തിരിച്ചറിയുക, ആളുകളെ ഒഴിപ്പിക്കാനുള്ള മികച്ച മാർഗം കണ്ടെത്താന്‍ സഹായിക്കുക, വലിയ തീപിടിത്തം ഒഴിവാക്കാനുള്ള സാധ്യത കണ്ടെത്തുക, അപകടസാധ്യതാ വിശകലനം, അടിയന്തര പ്രതികരണം എന്നിവയ്‌ക്ക് ഉപകരണം സഹായമാകും.









0 comments