വൃശ്ചികോത്സവം: ചെറിയവിളക്ക്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 02:19 AM | 0 min read


തൃപ്പൂണിത്തുറ
പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ചെറിയവിളക്ക് ഉത്സവമായ ബുധൻ രാവിലെ 7.30 മുതൽ ശീവേലി, പഞ്ചാരിമേളം -പെരുവനം സതീശൻമാരാരും സംഘവും. പകൽ 11.30 മുതൽ നാലുവരെ ഓട്ടൻതുള്ളൽ, പകൽ ഒന്നുമുതൽ മൂന്നുവരെ അക്ഷരശ്ലോക സദസ്സ്, മൂന്നിനും അഞ്ചിനും 6.30നും രാത്രി ഒമ്പതിനും സംഗീതക്കച്ചേരി, നാലിന് സംഗീതസമന്വയം, അഞ്ചിന് വിശേഷാൽ നാദസ്വരം, ഏഴിന് പാഠകം, ചാക്യാർകൂത്ത്, രാത്രി ഏഴിന് വിളക്കിനെഴുന്നള്ളിപ്പ് -പഞ്ചാരിമേളം പെരുവനം സതീശൻമാരാരും സംഘവും, 12ന് കഥകളി രുക്മിണി സ്വയംവരം, കീചകവധം.

വലിയവിളക്ക് ഉത്സവമായ വ്യാഴം രാവിലെ ഏഴുമുതൽ വിശേഷാൽ നാദസ്വരം, എട്ടുമുതൽ പകൽ 12 വരെ ശീവേലിക്കും രാത്രി ഏഴുമുതൽ വിളക്കിനും കിഴക്കൂട്ട്‌ അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. വെള്ളിയാഴ്‌ച ആറാട്ടോടെ ഉത്സവം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home