വെളിച്ചമായി 
വരുൺ വസു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 02:22 AM | 0 min read


പെരുമ്പാവൂർ
അകക്കണ്ണിന്റെ വെളിച്ചത്തിൽ മത്സരവേദിയിലെ താരങ്ങളാകുകയാണ് ഇരട്ടസഹോദരങ്ങളായ വരുൺദേവും വസുദേവും. എച്ച്‌എസ്‌എസ്‌ വിഭാഗം മാപ്പിളപ്പാട്ടിൽ സി എസ്‌ വസുദേവിന്‌ എ ഗ്രേഡുണ്ട്‌. ലളിതഗാനത്തിൽ സി എസ്‌ വരുൺദേവും എ ഗ്രേഡ്‌ നേടി. ഇരുവർക്കും ജന്മനാ കാഴ്‌ചയില്ല. പത്താംക്ലാസുവരെ കുട്ടമശേരി അന്ധവിദ്യാലയത്തിലായിരുന്നു പഠനം. എടവനക്കാട് എച്ച്ഐ എച്ച്എസ്‌എസിൽ പ്ലസ്‌വണ്ണിന്‌ ചേർന്നശേഷമാണ്‌ ആദ്യമായി സ്കൂൾ കലോത്സവത്തിൽ മത്സരിക്കുന്നത്‌.

മുൻവർഷങ്ങളിൽ ഭിന്നശേഷി കുട്ടികൾക്കുള്ള കലോത്സവത്തിൽ പങ്കെടുത്തിരുന്നു. സ്കൂളിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം എ ലിജിയയാണ് ഇവരെ കണ്ടെത്തി പ്രോത്സാഹനം നൽകിയത്. ഇരുവരും സംഘഗാനത്തിലും പങ്കെടുക്കുന്നുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home