കാർ നിയന്ത്രണംവിട്ട് മതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 02:03 AM | 0 min read


മൂവാറ്റുപുഴ
നിയന്ത്രണംവിട്ട കാർ മതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുതകർന്നു. കൊച്ചി–-ധനുഷ്‌കോടി ദേശീയപാതയിൽ വാളകം മാർ സ്റ്റീഫൻ സ്കൂളിനുസമീപം ബുധൻ വൈകിട്ട് നാലിനാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക്‌ പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത നവീകരണത്തിനായി നിർമിച്ച ഓടയുടെ സ്ലാബിന് മുകളിലൂടെ പാഞ്ഞ കാർ സമീപത്തെ പോറ്റുമനയ്ക്കൽ വർഗീസിന്റെ മതിലിടിച്ച് തകർത്തു. ഓടയ്ക്ക് മുകളിലുണ്ടായിരുന്ന കോൺക്രീറ്റ് കുഴൽ ഇടിച്ചുതെറിപ്പിച്ച് വൈദ്യുതത്തൂണിലിടിച്ചാണ് കാർ നിന്നത്. കാറിലുണ്ടായിരുന്ന വണ്ണപ്പുറം സ്വദേശിയെ നാട്ടുകാർ പുറത്തിറക്കി ആശുപത്രിയിലാക്കി.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓട നിർമിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.



deshabhimani section

Related News

View More
0 comments
Sort by

Home