സിപിഐ എം പ്രതിഷേധത്തെ തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 03:01 AM | 0 min read


മരട്
നഗരസഭയിലെ അനധികൃത കൈയേറ്റം സിപിഐ എം പ്രതിഷേധത്തെ തുടര്‍ന്ന് പൊളിച്ചുനീക്കി. നഗരസഭാ പതിനഞ്ചാം ഡിവിഷനിൽ കുണ്ടന്നൂർ–-ചിലവന്നൂർ റോഡിലെ കൈയേറ്റമാണ് ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പൊളിച്ചുനീക്കാൻ നഗരസഭ നിർബന്ധിതമായത്. സ്വകാര്യവ്യക്തിയുടെ കൈയേറ്റം കണ്ടെത്തിയതിനെ തുടർന്ന്   സിപിഐ എമ്മും എൽഡിഎഫും നിരവധി സമരങ്ങൾ നടത്തി. ബുധനാഴ്ചയും സിപിഐ എം നേതൃത്വത്തിൽ നഗരസഭയ്‌ക്കുമുന്നിൽ ബഹുജനമാർച്ചും ധർണയും നടത്തിയിരുന്നു.

കൈയേറ്റം പൊളിച്ചുനീക്കാമെന്ന് മുനിസിപ്പൽ എൻജിനിയർ വ്യാഴാഴ്ച ഉറപ്പ്‌ നൽകിയിരുന്നെങ്കിലും നടപടി ഇല്ലാതിരുന്നതിനെ തുടർന്ന് ഡിവിഷൻ കൗൺസിലർ സി ആർ ഷാനവാസ് മുനിസിപ്പൽ എൻജിനിയരുടെ ക്യാബിനിൽ കുത്തിയിരിപ്പുസമരം നടത്തി. തുടർന്നാണ് ജെസിബി വിളിച്ചുവരുത്തി പൊളിക്കാൻ തുടങ്ങിയത്. കൗൺസിലർമാരായ സി ആർ ഷാനവാസ്, ശാലിനി അനിൽരാജ്, മുനിസിപ്പൽ എൻജിനിയർ ശശികല, ഓവർസിയർ കെ കെ സുരേഷ് എന്നിവർ ഒഴിപ്പിക്കലിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home