Deshabhimani

ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 02:31 AM | 0 min read


പറവൂർ
ജോലി വാഗ്ദാനം ചെയ്ത് അമ്പത്തിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഞാറക്കൽ ആറാട്ടുവഴി ബീച്ച് ഭാഗത്ത് മണപ്പുറത്തുവീട്ടിൽ ആനന്ദനെ (45) ഒമ്പതുവർഷം കഠിനതടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ടി കെ സുരേഷ് ശിക്ഷിച്ചു. 20,000 രൂപ പിഴയുമൊടുക്കണം. 2021 മാർച്ച് 13ന്‌ രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിനുസമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഞാറക്കൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറായ രാജൻ കെ അരമനയാണ്. 15 സാക്ഷികളെ കേസിൽ വിസ്തരിച്ചു, 26 രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.മെയിലിൽ



deshabhimani section

Related News

0 comments
Sort by

Home