കൂട്ടുകാരേ വരൂ, നുകരാം അറിവിൻ മധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 02:00 AM | 0 min read

 കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരം ഞായറാഴ്‌ച നടക്കും. എറണാകുളം ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിൽ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. സംവിധായിക ഐഷ സുൽത്താന മുഖ്യാതിഥിയാകും. കെ ജെ മാക്‌സി എംഎൽഎ സമ്മാനദാനം നിർവഹിക്കും.


രാവിലെ ഒമ്പതിന്‌ മത്സരങ്ങൾ ആരംഭിക്കും. ഉപജില്ലാ മത്സരത്തിൽ എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ്‌ ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. മത്സരാർഥികൾ സബ്‌ജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്കൂൾ ഐഡി കാർഡും കൊണ്ടുവരണം. വ്യക്തിഗതമായാണ്‌ മത്സരം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക്‌ യഥാക്രമം 10000, 5000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.


ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ.

 

കുട്ടികൾക്കായി ശാസ്‌ത്ര പാർലമെന്റ്‌


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരത്തോടൊപ്പം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഇക്കുറി ശാസ്‌ത്ര പാർലമെന്റും നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ്‌ വിദ്യാർഥികളാണ്‌ ശാസ്‌ത്ര പാർലമെന്റിന്റെ ഭാഗമാകുന്നത്‌.


"നിർമിത ബുദ്ധി: വർത്തമാനവും സാധ്യതകളും' വിഷയത്തിൽ കുസാറ്റ്‌ മുൻ വിസി ഡോ. ബാബു ജോസഫും "സമുദ്രമാലിന്യങ്ങളും നമ്മളും' വിഷയത്തിൽ ഡോ. എൻ ചന്ദ്രമോഹൻകുമാറും കുട്ടികളുമായി സംവദിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home