കെഎസ്ടിഎ അധ്യാപക കലോത്സവം നടത്തി

ആലുവ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ അധ്യാപക കലോത്സവം സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന സെക്രട്ടറി എൽ മാഗി, കെ ജെ ഷൈൻ, കൺവീനർ എ എൻ അശോകൻ, കെ എസ് ഷനോജ്, പി എം ഷൈനി എന്നിവർ സംസാരിച്ചു.
ആലുവ എച്ച്എസി എൽപി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വേദികളിൽ 14 ഉപജില്ലകളിൽനിന്ന് വിജയികളായെത്തിയ 175 അധ്യാപകർ മത്സരങ്ങളിൽ പങ്കെടുത്തു.









0 comments