ജനറൽ ആശുപത്രിക്ക് ഫാക്ട് 
ബ്ലഡ് സാംപ്ലിങ് അനലൈസർ നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 01:58 AM | 0 min read


കളമശേരി
എറണാകുളം ജനറൽ ആശുപത്രിക്ക് ഫാക്ട് സിഎസ്ആർ ഫണ്ടിൽനിന്ന് ബ്ലഡ് സാംപ്ലിങ് അനലൈസർ വാങ്ങി നൽകി. ജനറൽ ആശുപത്രിലെ രോഗനിർണയശേഷി വിപുലീകരണത്തിനായാണ് രണ്ടുകോടി രൂപ ചെലവുവരുന്ന ഉപകരണം നൽകിയത്. ഇതോടെ രക്തപരിശോധനാഫലങ്ങൾ വേഗത്തിലും സൂക്ഷ്മമായും ലഭ്യമാകും. ചടങ്ങ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി.

ഫാക്ട് മാർക്കറ്റിങ് ഡയറക്ടർ അനുപം മിശ്ര,  ഫിനാൻസ് ഡയറക്ടർ എസ് ശക്തിമണി, ടെക്നിക്കൽ ഡയറക്ടർ ഡോ. കെ ജയചന്ദ്രൻ എന്നിവർചേർന്ന് ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഷാഹിർ ഷാക്ക് ഉപകരണം കൈമാറി.  ഹൈബി ഈഡൻ എംപി, വാർഡ് കൗൺസിലർ പത്മജ എസ് മേനോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home