കെട്ടിട ഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരും തമ്മിൽ തർക്കം ; താമസക്കാരെ 
ഹോസ്റ്റലിൽ പൂട്ടിയിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 02:47 AM | 0 min read


തൃക്കാക്കര
കെട്ടിട ഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരും തമ്മിലുള്ള തർക്കത്തിന്റെപേരിൽ കാക്കനാട് ടിവി സെന്ററിൽ മൂന്നുതാമസക്കാരെ ഹോസ്റ്റലിൽ പൂട്ടിയിട്ടു. താണാപാടം റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലിലാണ് മൂന്ന് താമസക്കാരെ ചൊവ്വ രാവിലെ 10 മുതൽ പകൽ മൂന്നുവരെ പൂട്ടിയിട്ടത്.

രാവിലെ 10ന് ഹോസ്റ്റൽ നടത്തിപ്പുകാരെത്തി പുതിയ താഴിടുകയായിരുന്നു. ഹോസ്റ്റലിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കുള്ളിലെ മൂന്നു ജീവനക്കാരാണ്‌ ഹോസ്റ്റലിൽപ്പെട്ടത്‌. ഇവർ അയൽവാസികളുടെ സഹായത്തോടെ കെട്ടിട ഉടമയെ വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ തൃക്കാക്കര പൊലീസ് താഴ് പൊളിച്ച് യുവാക്കളെ പുറത്തിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും വാടകയുമായി ബന്ധപ്പെട്ട തർക്കവുമാണ്‌ പൂട്ടിയിടലിലേക്ക്‌ എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home