വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് 
തട്ടിപ്പ്‌; ഒരാള്‍ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 02:28 AM | 0 min read


വൈപ്പിൻ
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നായരമ്പലം പുത്തൻവീട്ടിൽ കടവ് അനൂപിനെയാണ്‌ (49) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കലിൽ വാടകയ്ക്ക് താമസിക്കുന്ന മുളവുകാട് സ്വദേശിക്കാണ് പണം നഷ്ടമായത്.

വിദേശത്ത് ജോലിക്ക് കൊണ്ടുപോകാനുള്ള ലൈസൻസുണ്ടെന്നും ജോബ് കൺസൾട്ടൻസി ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്‌. ഓസ്ട്രേലിയയിൽ ജോലി ശരിയാക്കിനൽകാമെന്ന് പറഞ്ഞ് പലതവണകളായി ഗൂഗിൾപേ വഴി 1,19,100 രൂപ ഇയാൾ തട്ടിയെടുത്തു. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അഖിൽ വിജയകുമാർ, റെജി തങ്കപ്പൻ, കെ പ്രീജൻ, കെ ഷിബിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home