അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം വേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 02:47 AM | 0 min read

കൂത്താട്ടുകുളം
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ സയൻസ് സ്റ്റഡി സെ​ന്ററുകൾ തുറക്കണം, പൊതു ഇടങ്ങളിൽ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ശിശുസൗഹൃദ ശുചിമുറി ആരംഭിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.16 ഏരിയയിൽനിന്നും അംഗങ്ങൾ പൊതുചർച്ചയിൽ പങ്കെടുത്തു.


ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു പ്രവർത്തന റിപ്പോർട്ടി​ന്റെയും സംസ്ഥാന കോ–- ഓര്‍ഡിനേറ്റർ എം രൺദീപ് സംഘടനാ റിപ്പോർട്ടി​ന്റെയും ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. വിസ്മയ് വാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പ ദാസ്, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ്, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ഹാഫിസ് നൗഷാദ് എന്നിവർ സംസാരിച്ചു.16 ഏരിയയിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുത്തു.


അറുപത്തിനാലംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽനിന്ന്‌ ഒഴിയുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.

ഭാരവാഹികൾ: വിസ്മയ് വാസ് (പ്രസിഡ​ന്റ്), ആർ ഭഗത്, നിരഞ്ജന മേച്ചേരിൽ (വൈസ് പ്രസിഡ​ന്റുമാർ), കെ കെ കൃഷ്ണേന്ദു (സെക്രട്ടറി), പാർവതി ദിലീപ്, ഇഹിലാസ് ഹാരിസ് (ജോയി​ന്റ് സെക്രട്ടറിമാർ), എൻ കെ പ്രദീപ് (കൺവീനർ), ടി എ ജയരാജ്, കെ പുഷ്പകുമാരി (ജോയി​ന്റ് കൺവീനർമാർ), അരവിന്ദ് അശോക്‌കുമാർ (കോ–-ഓർഡിനേറ്റർ), വി എ മോഹനൻ (അക്കാദമിക് കൺവീനർ).

 

വിജ്ഞാനം പകർന്ന് സ്പേസ് ഓൺ വീൽസ്


കൂത്താട്ടുകുളം
ബഹിരാകാശ ശാസ്ത്ര ചരിത്രവുമായി ബാലസംഘം ജില്ലാ സമ്മേളനവേദിയിലെത്തിയ ഐഎസ്ആർഒ സ്പേസ് ഓൺ വീൽസ് പ്രദർശനം ശ്രദ്ധേയമായി. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ ചരിത്രം, ശാസ്ത്രീയ വിശകലനം, ഇന്ത്യയുടെ സംഭാവനകൾ, ചാന്ദ്രയാൻ, മംഗൽയാൻ തുടങ്ങിയ ബഹിരാകാശദൗത്യങ്ങൾ എന്നിവ ശാസ്ത്രസംഘം കുട്ടികളുമായി പങ്കുവച്ചു.


മോഡലുകളുടെ അവതരണം, വീഡിയോ പ്രദർശനം തുടങ്ങിയവയുണ്ടായി. ഐഎസ്ആർഒ വിജ്ഞാനവ്യാപന പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. ജെ എസ് ഉണ്ണി, എ എം ആരോമൽ ആന്റണി തുടങ്ങിയവർ കുട്ടികൾക്കായി പ്രദർശനത്തെക്കുറിച്ച്‌ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home