ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 02:51 AM | 0 min read

കൂത്താട്ടുകുളം
ബാലസംഘം ജില്ലാ സമ്മേളനത്തിന് കൂത്താട്ടുകുളത്ത് ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വ്യാസ് പതാക ഉയർത്തി. സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാലസംഘം സംസ്ഥാന കോ–-ഓർഡിനേറ്റർ എം രൺദീപ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ്, എം ജെ ജേക്കബ്, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ഹാഫിസ് നൗഷാദ്, അരവിന്ദ് അശോക്, കെ പി സലിം, സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, പ്രജിത് പ്രഭകുമാർ എന്നിവർ സംസാരിച്ചു. പാർവതി ദിലീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

വിസ്മയ് വ്യാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. അദ്വൈത് സുനിൽകുമാർ കൺവീനറായി മിനിറ്റ്സ് കമ്മിറ്റിയും സ്വാതി സോമൻ കൺവീനറായി പ്രമേയ കമ്മിറ്റിയും ആദിത്യൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 16 ഏരിയയിലെ 300 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home