പൊഴില്‍ റോഡ് നിര്‍മിക്കാന്‍ 41.70 ലക്ഷം അനുവദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 02:43 AM | 0 min read


വൈപ്പിൻ
ഞാറക്കൽ പഞ്ചായത്തിലെ 13–-ാംവാർഡിലെ പൊഴിൽ റോഡ് നിർമാണത്തിന് 41.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിലാണ് റോഡ് നിർമാണം ഉൾപ്പെടുത്തിയത്. ഒന്നിലേറെ വാർഡുകളിലുള്ളവർക്ക് റോഡ് ഗുണം ചെയ്യും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും റോഡ് പ്രയോജനപ്പെടും. ഹാർബർ എൻജിനിയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് പദ്ധതിനിർവഹണ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home