ലോറികൾ കൂട്ടിയിടിച്ച്‌ 
രണ്ടുപേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 03:11 AM | 0 min read


അങ്കമാലി
ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജങ്ഷനിലുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽനിന്ന്‌ വാഴക്കുലകളുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറികളാണ് തിങ്കൾ പുലർച്ചെ 3.30ഓടെ അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്നുനിർത്തിയ ലോറിക്കുപിന്നിലായി രണ്ട് മിനിലോറികൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മിനിലോറി ഡ്രൈവർമാരെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ വയനാട് ചോളാപുരവൻ മുഹമ്മദ് ഷാഫിയെ (25) പിന്നീട്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home