കിണറ്റിൽ വീണ 
അധ്യാപികയെ രക്ഷിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 02:07 AM | 0 min read


പെരുമ്പാവൂർ
കാൽവഴുതി കിണറ്റിൽ വീണ റിട്ട. അധ്യാപികയെ പെരുമ്പാവൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. നഗരസഭ 18–--ാംവാർഡിൽ മരുതുകവല റോഡിലെ ശ്രീരംഗം വീട്ടിൽ എം ജെ ജയശ്രീയാണ് (60, റിട്ട. ഹിന്ദി അധ്യാപിക, മാർത്തോമ വനിതാ കോളേജ്‌) ഞായർ രാവിലെ 6.30ന് വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. 45 അടി ആഴവും പത്തടി വെള്ളവുമുള്ള കിണറ്റിലാണ്‌ വീണത്‌. ഭർത്താവ് രാധാകൃഷ്ണൻ ക്ഷേത്രദർശനം കഴിഞ്ഞ്‌ വന്നപ്പോൾ ജയശ്രീയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ മോട്ടോറിന്റെ ഹോസിൽ പിടിച്ചുകിടന്ന ജയശ്രീയെ കണ്ടെത്തിയത്. അഗ്നി രക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ എം സി ബേബി, ഫയർ ഓഫീസർമാരായ എം കെ നാസർ, കെ എം  ഇബ്രാഹിം, എം കെ മണികണ്ഠൻ, ഹോംഗാർഡുമാരായ എൽദോ ഏലിയാസ്, കെ വി റെജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home