യു പി എസ് സി : ഞായറാഴ്ച്ച അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 08:36 PM | 0 min read

തിരുവന്തപുരം > സെപ്റ്റംബര്‍ ഒന്നിന്‌ യുപിഎസ്‌സി പരീക്ഷ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുന്നു. പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണ്.

 നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home