പ്രതിഷേധിച്ച വിദ്യാർഥികളെ ബസ് ഉടമകൾ ആക്രമിക്കാൻ ശ്രമിച്ചു

പെരുമ്പാവൂർ
വിദ്യാർഥിനിയെ ബസിൽ ആക്ഷേപിച്ച സംഭവത്തിലും വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ചതിലും എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധത്തിൽ ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചു. വിദ്യാർഥികളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായപ്പോൾ ഒരുമണിക്കൂർ ഉടമകൾ ബസ് സർവീസ് നിർത്തിയിട്ടു. വ്യാഴം പകൽ മൂന്നിനായിരുന്നു വിദ്യാർഥികൾ ബസ് സ്റ്റാൻഡിലെത്തി പ്രതിഷേധിച്ചത്. കൺസഷൻ നിഷേധിച്ച ബസിനെതിരെ വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ ഡ്രൈവർ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസർ എ ഐ സുധീറിന്റെ നേതൃത്വത്തിൽ പൊലീസെത്തി സംഘർഷം ഒഴിവാക്കി.









0 comments