ഇടവേള കുറച്ചു ; കൂടുതൽ സർവീസ്‌ ആരംഭിച്ച്‌ കൊച്ചി മെട്രോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 01:07 AM | 0 min read


കൊച്ചി
തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുമായി കൊച്ചി മെട്രോ. തിങ്കൾമുതലാണ്‌ സർവീസുകൾ തമ്മിലുള്ള ഇടവേള കുറച്ച്‌ അധികമായി 12 സർവീസ്‌ ആരംഭിച്ചത്‌. പ്രതിദിന യാത്രികരുടെ എണ്ണം കൂടിയതോടെയാണ്‌ കൂടുതൽ സർവീസ്‌. 

തിരക്കേറെയുള്ളപ്പോൾ ഏഴുമിനിറ്റ്‌ 45 സെക്കൻഡാണ്‌ ഇപ്പോൾ സർവീസുകൾ തമ്മിലുള്ള ഇടവേള. മറ്റ്‌ സമയങ്ങളിൽ ഇത്‌ പത്തുമുതൽ 15 മിനിറ്റുവരെയാകും. രാവിലെ എട്ടുമുതൽ പത്തുവരെയും വൈകിട്ട്‌ നാലുമുതൽ രാത്രി ഏഴുവരെയുമാണ്‌ തിരക്ക്‌. ഈ സമയത്തെ സർവീസുകളുടെ ഇടവേളയാണ്‌ ഏഴുമിനിറ്റായി കുറച്ചത്‌.
ഏഴുവർഷം പിന്നിട്ട കൊച്ചി മെട്രോ ഒന്നാംഘട്ടം പൂർണമായി കമീഷൻ ചെയ്‌തശേഷം യാത്രികരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ജൂലൈ ആദ്യ ആഴ്‌ചകളിൽ  തുടർച്ചയായി പത്തുദിവസം ലക്ഷത്തിലേറെ യാത്രക്കാരുണ്ടായി.

രണ്ടാംഘട്ടപാതയുടെ നിർമാണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ടെസ്റ്റ്‌ പൈലിങ് ആരംഭിച്ചിട്ടുണ്ട്‌. കലൂർ സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെയാണ്‌ രണ്ടാംപാത.



deshabhimani section

Related News

View More
0 comments
Sort by

Home