ക്ഷീരകർഷകരുടെ അക്കൗണ്ടിൽനിന്ന‌് ഓൺലൈനായി പണം തട്ടി

എസ്എൽ പുരം
ക്ഷീരകർഷകരുടെ പണം വിദേശത്ത് നിന്ന‌് പിൻവലിച്ച‌് തട്ടിപ്പുനടത്തിയതായി സംശയം. കഞ്ഞിക്കുഴി പഞ്ചായത്തിലെ കളത്തിവീട് ക്ഷീരോൽപ്പാദക സഹകരണസംഘത്തിലെ അംഗം കുലവടി ഹരിദാസിന്റെ അക്കൗണ്ടിൽനിന്ന് 64,576 രൂപയും സംഘം പ്രസിഡന്റായ കെ എൻ കാർത്തികേയന്റെ അക്കൗണ്ടിൽനിന്ന് 5000 രൂപയും പിൻവലിച്ചെന്ന സന്ദേശമാണ് മൊബൈൽഫോണിൽ ലഭിച്ചത്.
ക്ഷീരസംഘത്തിൽ പാൽ കൊടുത്തതിന്റെ പണമാണ് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഇരുവരും എടിഎം കാർഡുകൾ ഉപയോഗിക്കാറില്ല. ഫോൺചെയ‌്ത‌് ആരും രഹസ്യ നമ്പരും ചോദിച്ചിട്ടില്ല. ആദ്യം ചെറിയ തുകകളാണ് പിൻവലിച്ചത്. നോയിഡയിൽനിന്ന് സാധനം വാങ്ങിയെന്ന എസ്എംഎസ് സന്ദേശമാണ് മൊബൈൽ ഫോണിൽ ലഭിച്ചത്. ഹരിദാസ് അക്കൗണ്ട് ബ്ലോക്ക്ചെയ‌്ത ശേഷം മാരാരിക്കുളം പൊലീസിന് പരാതി നൽകി. ബാങ്ക് അധികൃതർക്കും സൈബർ പൊലീസിനും വിവരം നൽകിയിട്ടുണ്ടെന്ന് എസ്ഐ മധു പറഞ്ഞു









0 comments