ടികെഎംഎം, ഐഎച്ച്ആർഡി കോളേജുകളിൽ എസ്എഫ്ഐ

ഹരിപ്പാട്
നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. അഭിജിത്ത് ലാൽ (ചെയർമാൻ), എസ് ലക്ഷ‌്മി (വൈസ് ചെയർമാൻ), എം അരുൺ (ജനറൽ സെക്രട്ടറി), അജിത് രാജ്(ആർട്സ് ക്ലബ് സെക്രട്ടറി),കെസിയ സുഗതൻ (മാഗസിൻ എഡിറ്റർ), പ്രണവ്, അരുണിമ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ ) എന്നിവരാണ‌് ഭാരവാഹികൾ. ക്ലാസ് തല തെരഞ്ഞെടുപ്പിൽ 49 സീറ്റുകൾ എസ്എഫ്ഐ നേടി. നാല‌് സീറ്റ‌് മാത്രമാണ് കെഎസ് യുവിന് ലഭിച്ചത്. സ്വതന്ത്രൻ ഒരു സീറ്റു നേടി. വിജയാഹ്ലാദ പ്രകടനത്തിന് എസ് എഫ് ഐ ജില്ലാ പ്രസിഡന്റ‌് വിജേഷ്, വൈസ് പ്രസിഡന്റ് പ്രവീൺ, ഹരിപ്പാട് ഏരിയ പ്രസിഡന്റ് രാഹുൽ സി കാംബ്ലി എന്നിവർ നേതൃത്വം നൽകി.
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജിൽ എസ്എഫ്ഐക്ക‌് വൻവിജയം. 22 സീറ്റിൽ 21 സീറ്റിലും എസ‌്എഫ‌്ഐ സ്ഥാനാർഥികൾ വിജയിച്ചു.
ശ്രീജു (ചെയർമാൻ), വീനിത (വൈസ് ചെയർപേഴ്സൺ), അർജുൻ (ആർട്സ് ക്ലബ് സെക്രട്ടറി), നീതു (ജനറൽ സെക്രട്ടറി), അനിത, അനന്തു പ്രകാശ് (യുയുസി), ആഷിക് (മാഗസിൻ എഡിറ്റർ), പ്രത്യുഷ് (സ‌്പോർട‌്സ‌് ക്ലബ് സെക്രട്ടറി), ദേവിക, ഫാത്തിമ (ലേഡി റെപ്രസന്റേറ്റീവ് ) എന്നിവരാണ‌് തെരെഞ്ഞെടുക്കപ്പെട്ടത‌്.
വിജയിച്ച സ്ഥാനാർഥികളെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു ശോഭ, ജില്ലാ പ്രസിഡന്റ് വി വിജേഷ് എന്നിവർ അഭിവാദ്യംചെയ്‌തു.









0 comments