നീലക്കുറിഞ്ഞി വസന്തത്തിന്റെ സന്ദേശം പകർന്ന് മിനിമാരത്തൺ

ഇടുക്കി
നീലക്കുറിഞ്ഞി വസന്തം സഞ്ചാരികളിലേയ്ക്ക് എത്തിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്ത് വിദ്യാർഥികളുടെ മിനി മാരത്തൺ. മൂന്നാർ കേറ്ററിംഗ് കോളേജ് വിദ്യാർഥികളുടെയും ക്ലബ് മഹേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിലാണ് നീലക്കുറിഞ്ഞി വസന്തത്തിന്റെ വിളംബരമറിയിച്ച് ചിന്നക്കനാലിൽ നിന്നും പവ്വർ ഹൗസിലേയ്ക്ക് മാരത്തൺ നടത്തിയത്. രാവിലെ കേറ്ററിങ് കോളജിൽ നിന്നും ആരംഭിച്ച മാരത്തൺ എസ് രാജേന്ദ്രൻ എംഎൽഎ ഫ്‌ളാഗ‌്ഓഫ‌് ചെയ‌്തു പ്രളയക്കെടുതിയിൽ തകർന്ന സംസ്ഥാനത്തെ കരകയറ്റാൻ ടൂറിസം മേഖല ഉണരണം. ഇതിനായി പുതിയ തലമുറ മുന്നോട്ട‌് വരണമെന്ന‌് ആഹ്വാനം ചെയ‌്താണ‌് മിനി മാരത്തൺ സംഘടിപ്പിച്ചത്. കോളേജ് വിദ്യാർഥികളും, ക്ലബ് മഹേന്ദ്ര അംഗങ്ങളും യുവാക്കളും നാട്ടുകാരും അണിനിരന്നു.
മൂന്നാറിൽ റോഡുകളും മറ്റും പുനഃസ്ഥാപിച്ചെന്നും നീലക്കുറിഞ്ഞി ആസ്വദിക്കാൻ എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മൂന്നാറിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇത്തരം പരിപാടികളെന്ന് റാലി ഫ്‌ളാഗോഫ് ചെയ്ത എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക‌് തിങ്കളാഴ‌്ച മുതൽ പഴയ മൂന്നാറിലെ ഹൈഡൽ പാർക്കിലും മറയൂർ കരിമുട്ടിയിലുംകൗണ്ടറുകൾ തുറക്കും. 25 ശതമാനം ടിക്കറ്റുകൾ ഓൺലൈനായി നൽകും. തമിഴ‌്നാട്ടിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക‌് വരുന്ന വഴിയിൽതന്നെ ടിക്കറ്റ‌് എടുത്തുവരാമെന്ന പ്രത്യേകതയുണ്ട‌്. രാജമലയിലും അഞ്ചാംമൈലിലുമുള്ള കൗണ്ടർ നിർത്തലാക്കും.ചിന്നക്കനാലിൽ നടന്ന ഫ്‌ളാഗോഫ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ‌്ശ്രീദേവി അമ്പുരാജ്, സെക്രട്ടറി മനോജ്, ആൽബി, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ, ക്ലബ് മഹേന്ദ്ര അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments