വ്യാപാരി വ്യവസായി സമിതി ജാഥ സമാപിച്ചു

ചെങ്ങന്നൂർ
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി വി ബൈജു ക്യാപ്റ്റനായ ജില്ലാ സമര പ്രചാരണ വാഹന ജാഥ ചെങ്ങന്നൂരിൽ സമാപിച്ചു. ചെങ്ങന്നൂർ മാർക്കറ്റ് ജങ‌്ഷനിൽ ജാഥാ ക്യാപ്റ്റനു സ്വീകരണം നൽകി. സമാപന യോഗം സമിതി ചെങ്ങന്നൂർ ഏരിയ രക്ഷാധികാരി എം എച്ച് റഷീദ് ഉദ‌്ഘാടനംചെയ‌്തു. ബി ഷാജ‌്‌ലാൽ അധ്യക്ഷനായി. സജി ചെറിയാൻ എംഎൽഎയ്‌ക്ക് സ്വകീരണം നൽകി. സതീഷ് കെ നായർ, എസ് എസ് പ്രസാദ്, എം ജെ സണ്ണി എന്നിവർ സംസാരിച്ചു. കെ പി മുരുകേശ് സ്വാഗതവും സുനു തുരുത്തിക്കാട് നന്ദിയും പറഞ്ഞു.
ജാഥ വ്യാഴാഴ‌്ച അമ്പലപ്പുഴ വണ്ടാനം, ഹരിപ്പാട്, കായംകുളം, മാവേലിക്കര കറ്റാനം, ചാരുംമൂട്, എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ടി വിജയകുമാർ, ഒ അഷ്റഫ്, കായംകുളം നഗരസഭ ചെയർമാൻ എൻ ശിവദാസൻ, ജമീല പുരുഷോത്തമൻഎന്നിവർ സംസാരിച്ചു.








0 comments