മിൽമയുടെ 
സൂപ്പർ റിച്ച് പാൽ
20 ന് വിപണിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:53 AM | 0 min read

 അമ്പലപ്പുഴ 

മിൽമയുടെ  സൂപ്പർ റിച്ച് പാൽ വെളളിയാഴ്ച വിപണിയിലെത്തും. ലിറ്ററിന് 60 രൂപയാണ്‌ നിരക്ക്‌. 4.5 ശതമാനം കൊഴുപ്പും ഒമ്പത്‌ ശതമാനം കൊഴുപ്പിതര ഘടകങ്ങളും അടങ്ങിയ പാലിന്റെ വിതരണോദ്‌ഘാടനം മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ  മണി വിശ്വനാഥ് നടത്തി.
പുന്നപ്ര സെൻട്രൽ പ്രൊഡക്ടസ് ഡയറിയിൽ ഡയറക്ടർ ബോർഡംഗം ടി പി പ്രഫുല്ലചന്ദ്രൻ അധ്യക്ഷനായി. തിരുവനന്തപുരം മേഖലാ യൂണിയൻ മാർക്കറ്റിങ് ഹെഡ് ജയ രാഘവൻ, മാർക്കറ്റിങ് സെൽ യൂണിറ്റ് ഹെഡ് ടി എ അനുഷ, സി പി ഡി മാനേജർ ശ്യാമ കൃഷ്ണൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home