കായൽ ഉല്ലാസയാത്ര ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 02:20 AM | 0 min read

ആലപ്പുഴ
കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലും കേരള ടൂറിസം ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയും (കെടിഡിഎസ്‌) ചേർന്ന്‌ സംഘടിപ്പിക്കുന്ന ‘കായൽ ഉല്ലാസയാത്ര’ പദ്ധതി പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പുന്നമട ഫിനിഷിങ്‌ പോയിന്റിൽ പുരവഞ്ചിയിൽ കെടിഡിഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ വി സജികുമാർ അധ്യക്ഷനായി. ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ മുഖ്യപ്രഭാഷണം നടത്തി. 
  കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെല്‍ സോണല്‍ കോ–-ഓര്‍ഡിനേറ്റര്‍ ആർ അനീഷ്,  സെല്‍ ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ ഷെഫീക്ക് ഇബ്രാഹിം, കെടിഡിഎസ്‌ സംസ്ഥാന കോ–-ഓഡിനേറ്റർ രാഹുൽ പി രാജ്​, രഞ്ജൻ ബിന്നി, ലൈജു മാമ്പള്ളി, മനു മോഹൻ, ജിൽസൺ എന്നിവർ സംസാരിച്ചു. ബജറ്റ്‌ ടൂറിസം സെല്ലിന്റെ മലപ്പുറം ജില്ലയിലെ 40 പേരുടെ സംഘമാണ്‌ ആദ്യയാത്രയിൽ പങ്കെടുത്തത്‌. പകൽ 11 മുതൽ വൈകിട്ട്‌ അഞ്ചുവരെ നീണ്ട യാത്രയിൽ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കരിമീനടക്കമുള്ള നാടൻ ഭക്ഷണം ഒരുക്കി.


deshabhimani section

Related News

View More
0 comments
Sort by

Home