വർണക്കാഴ്‌ചകളിൽ നിറഞ്ഞ്‌ കായിപ്പുറം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 02:08 AM | 0 min read

മുഹമ്മ
പാതിരാമണൽ ഫെസ്‌റ്റിനെത്തുന്നവരെ വരവേൽക്കാൻ കായിപ്പുറം വർണക്കാഴ്‌ചകളാൽ ഒരുങ്ങുന്നു. 26 മുതൽ 30 വരെയാണ്‌ ഫെസ്‌റ്റ്‌. കായിപ്പുറം ജങ്ഷൻമുതൽ പാതിരാമണൽ ദ്വീപിലേക്ക് പോകുന്ന ജെട്ടിവരെ റോഡിനിരുവശത്തെയും മതിലുകളിൽ ചിത്രങ്ങൾ നിറഞ്ഞുതുടങ്ങി. 
ചീനവല, നെൽപ്പാടങ്ങൾ, കയർ–-മത്സ്യ തൊഴിലിടങ്ങൾ എന്നിങ്ങനെ ഗ്രാമക്കാഴ്‌ചകളാണ് ചിത്രങ്ങൾക്ക് വിഷയമായത്. കൊല്ലം ആസ്ഥാനമായ ക്യാപ്‌റ്റൻ സോഷ്യൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്‌ ചിത്രരചന. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ചിത്രകാരന്മാരും പങ്കാളികളായി. സഞ്ചാരികളെ വരവേൽക്കാൻ ദ്വീപിലും പരിസരപ്രദേശങ്ങളിലും സൗന്ദര്യവൽക്കരണ ജോലികളും ആരംഭിച്ചിട്ടുണ്ട്. 
കായിപ്പുറം ജങ്ഷൻമുതൽ ജെട്ടിവരെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജെട്ടിക്ക്‌ സമീപം സമ്മേളനവേദി സജ്ജമാക്കുന്ന ജോലി ആരംഭിച്ചു. കലാപരിപാടികളും ഇവിടെ അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Home