അറുമുഖന്റെ യാത്ര ഇനി മുച്ചക്രസ്‌കൂട്ടറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 02:07 AM | 0 min read

ആലപ്പുഴ 
ആലപ്പുഴ മുല്ലയ്‌ക്കൽ സീറോ ജങ്‌ഷനിൽ ചെരിപ്പും ബാഗും റിപ്പയർചെയ്‌ത്‌ ഉപജീവനം നടത്തുന്ന അറുമുഖന് ഇനി മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിക്കാം. അത്ഭുതദ്വീപ് ഉൾപ്പെടെ വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയ മികവ് തെളിയിച്ച 
അറുമുഖന്‌ യുഎസിലെ പ്രവാസിയാണ് സ്‌കൂട്ടർ നൽകുന്നത്. അറുമുഖന്റെ ജീവിതസാഹചര്യവും ദുരിതവും നേരിട്ടറിഞ്ഞ പ്രവാസി ആലപ്പുഴയിലെ സുഹൃത്ത് പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽദത്തുമായി സംസാരിച്ചാണ് അറുമുഖന് 1,25,000 രൂപ വിലയുള്ള വാഹനം വാങ്ങിക്കൊടുത്തത്. 
  മുൻമന്ത്രി ജി സുധാകരൻ സ്‌കൂട്ടർ അറുമുഖന് കൈമാറി. പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽദത്ത് അധ്യക്ഷനായി. ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ നാസർ, എം പി ഗുരുദയാൽ, എം വി ഹൽത്താഫ്, നൗഷാദ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home