‘ശക്തി'യോടെ സംരംഭകരാകാൻ 
വിദ്യാർഥിനികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 01:45 AM | 0 min read

ആലപ്പുഴ
സമഗ്രശിക്ഷാ കേരള നടപ്പാക്കുന്ന "ശക്തി' പരിപാടിയുടെ ഭാഗമായി അധ്യാപകർക്ക്‌ ജില്ലാ അവബോധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് കെ -ഡിസ്‌കിന്റെ സഹായത്തോടെ ജില്ലയിലെ വൊക്കേഷണൽ ഹയർസെക്കൻഡറികളിലെ പെൺകുട്ടികൾക്കായി നടത്തുന്ന സംരംഭകത്വ പരിശീലനമാണ്‌ ‘ശക്തി'.
എസ്എസ്‌കെ ജില്ലാ പ്രോജക്‌ട്‌ കോ–-ഓർഡിനേറ്റർ പ്രീതി എം കുമാർ, ഡിപിഒമാരായ സുനിൽ മാർക്കോസ്, നാഗലക്ഷ്‌മി, കരിയർ ഗൈഡൻസ് കൗൺസിൽ ജില്ലാ കോ–-ഓർഡിനേറ്റർ സലിൽകുമാർ എന്നിവർ സംസാരിച്ചു.
ജില്ലാതല ഓറിയന്റേഷന് എസ്ആർജിമാരായ വിശ്വനാഥൻ ഉണ്ണിത്താൻ, രാമചന്ദ്രക്കുറുപ്പ്, ബിആർസി ട്രെയിനർ ഷിഹാബ് നൈന എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വനിതാ സംരംഭകരായ ട്രീറ്റ്സ് ബേ ഗ്രൂപ്പ് ഉടമ നിഷ ജോയൽ, ജാക്ക് വേൾഡ് ഉടമ ജ്യോതി ലിഖിത രാജ് എന്നിവർ  സംരംഭകത്വവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അധ്യാപകരുമായി പങ്കുവച്ചു. ജില്ലയിലെ 21 വിദ്യാലയങ്ങളിലെ സ്‌റ്റുഡന്റ്‌സ്‌ ഓറിയന്റേഷനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കെ- ഡിസ്‌കിന്റെ കൂടി സഹായത്തോടെയുള്ള സംരംഭകത്വവികസന പരിശീലനം നൽകും.

 



deshabhimani section

Related News

View More
0 comments
Sort by

Home