കാട്ടുപന്നിയെ തുരത്താൻ പാലമേലിൽ സൗരവേലി

ചാരുംമൂട്
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ പാലമേൽ പഞ്ചായത്തിൽ സൗരവേലി നിർമിക്കുന്നു. മറ്റപ്പള്ളി, കാവുമ്പാട്, ഉളവുക്കാട് എന്നീ വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 45 ഏക്കറോളം വരുന്ന കൃഷിഭൂമിക്കായി പഞ്ചായത്തിന്റെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിലാണ് നിർമാണം.
കാട്ടുപന്നി അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൃഷി വ്യാപകമായി നശിക്കുന്നത് നിത്യ സംഭവമായി മാറിയ പ്രദേശമാണ് പാലമേൽ. ഇതുമൂലം പല കർഷകരും കാർഷിക മേഖലയിൽ നിന്ന് പിന്മാറുകയും ഏക്കർ കണക്കിന് സ്ഥലങ്ങൾ തരിശിടുകയുമുണ്ടായി. കർഷകരുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് സൗരവേലി സംരക്ഷണം നൽകാൻ പഞ്ചായത്ത് മുൻകൈയെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് നിർമാണം ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം ബി അനിൽകുമാർ അധ്യക്ഷനായി. അംഗങ്ങളായ വേണു കാവേരി, എൽ സജികുമാർ എന്നിവർ സംസാരിച്ചു.









0 comments