തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും

കായംകുളം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, എൻഎംഎംഎസ്, ജിയോ ടാഗ് അടക്കമുള്ള അശാസ്ത്രീയ പരിഷ്‌കാരങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി കാപ്പിൽ കുറ്റിപ്പുറം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് കെ ഗോപിനാഥൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം വി ശ്യാം, എം നസീർ, വൈ പൂക്കുഞ്ഞ്, എച്ച് ഹക്കീം, ശ്രീജ സന്തോഷ് എന്നിവർ സംസാരിച്ചു.









0 comments