ജി ഭുവനേശ്വരൻ രക്തസാക്ഷി ദിനാചരണം ഇന്ന്

അനശ്വരസ്മരണയിൽ വിദ്യാർഥി റാലി
ചാരുംമൂട്
ജി ഭുവനേശ്വരനെ കൊലപ്പെടുത്തിയവരുടെ സ്ഥാനം ഇന്ന് ക്യാമ്പസിന് പുറത്താണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. പന്തളം എൻഎസ്എസ് കോളേജിൽ കെഎസ് യു–,ഡിഎസ്‌യു ഗുണ്ടകൾ കൊലപ്പെടുത്തിയ ജി ഭുവനേശ്വരന്റെ 47–-ാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരിമുളയ്ക്കലിൽ ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അനുശ്രീ. ചാരുംമൂട് പാലത്തടം ജങ്ഷനിൽനിന്ന് വൈറ്റ് വളന്റിയർ പരേഡും റാലിയും നടന്നു. നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കരിമുളയ്ക്കലിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ഏരിയ പ്രസിഡന്റ് എസ് മഹേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ എസ് അമൽ, ജില്ലാ പ്രസിഡന്റ് അനന്തു മധു, വൈഭവ് ചാക്കോ, ഏരിയ സെക്രട്ടറി എസ് നിയാസ്, ആർ രഞ്ജിത്ത്, എസ് ഹരികൃഷ്ണൻ, സി ഡി ധനുജ, അജിൻ അനിയൻകുഞ്ഞ് എന്നിവർ സംസാരിച്ചു.









0 comments