കലോത്സവ പ്രതിഭകൾക്ക് സ്വീകരണം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:09 AM | 0 min read

 

ചാരുംമൂട് 
റവന്യൂ ജില്ലാ കലോത്സവത്തിൽ ജേതാക്കളായ മാവേലിക്കര ഉപജില്ലയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയ പടനിലം എച്ച്എസ്എസിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. കലോത്സവത്തിൽ വിജയികളായ കുട്ടികളുമായി പടനിലത്ത് ആഹ്ലാദപ്രകടനം നടത്തി. സ്‌കൂളിൽനിന്ന്‌ തുറന്ന ജീപ്പിലും വാഹനങ്ങളിലുമായി പര്യടനം നടത്തി. സ്‌കൂൾ മാനേജ്മെന്റിനൊപ്പം അധ്യാപകരും സംഘടനകളായ നടുവിലെമുറി പ്രതിഭ, യുവശക്തി, പാലമേൽ കീർത്തി ആർട്സ് ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌, നൂറനാടൻ സൗഹൃദ കൂട്ടായ്‌മ എന്നിവയുടെ ഭാരവാഹികളും കുട്ടികളെ അനുമോദിച്ചു.
സ്‌കൂൾ മാനേജർ പി അശോകൻനായർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡി സന്തോഷ്‌കുമാർ, എസ് മുരളി, ജി ശ്രീജിത്ത്‌, പ്രിൻസിപ്പൽ എസ് ചിത്ര പ്രഥമാധ്യാപിക ബി എസ് ശ്രീകല, സ്‌റ്റാഫ്‌ സെക്രട്ടറിമാരായ ജെ റെജി, ബി സുഷ, കലോത്സവ കമ്മിറ്റി കൺവീനർമാരായ പി ലേഖ, എസ് അരവിന്ദ് എന്നിവർ നേതൃത്വം നൽകി.
 


deshabhimani section

Related News

0 comments
Sort by

Home