വാട്ടർ അതോറിറ്റി ജീവനക്കാരുടെ ത്രിദിന സത്യഗ്രഹം സമാപിച്ചു

ആലപ്പുഴ
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) ത്രിദിന സത്യഗ്രഹം സമാപിച്ചു. ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യുക, ധന മാനേജ്മെന്റ് കാര്യക്ഷമമാക്കുക, കുടിവെള്ള കുടിശ്ശിക പിരിച്ചെടുക്കാൻ വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കുക, എല്ലാ മാസവും ശമ്പളവിതരണത്തിനുശേഷം ഇതര ആനുകൂല്യങ്ങൾ വിതരണംചെയ്യുമെന്ന ഉറപ്പ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വഴിച്ചേരി പിഎച്ച് ഡിവിഷൻ ഓഫീസ് അങ്കണത്തിൽ നടന്ന സത്യഗ്രഹ സമാപനം സിഐടിയു ആലപ്പുഴ നോർത്ത് ഏരിയാ സെക്രട്ടറി കെ ജെ പ്രവീൺ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്‌പ്രസിഡന്റ് കെ സജീവ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് ബി സുമേഷ്, പി മുകുന്ദൻ, കെ സി സഞ്ജീവ്, ബി എസ് ബെന്നി, വി വി ഷൈജു, മാത്യു വർഗീസ്, എസ് അനിൽകുമാർ, വിഷ്ണു, വീണ വിജയൻ, വി എച്ച് ലൂയിസ്, കെ വി ബോബർ, സതീഷ് വാസരം, സജീന, അനു, അഞ്ചു മഹാദേവൻ, പി ആർ രാകേഷ്, പി എസ് ഷീജ എന്നിവർ സംസാരിച്ചു.
Related News

0 comments