മാവേലിക്കര ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 02:15 AM | 0 min read

 മാവേലിക്കര

സിപിഐ എം മാവേലിക്കര ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. വ്യാഴാഴ്‌ച രാവിലെ കെ ഒ അബ്ദുൾ ഷുക്കൂർ നഗറിൽ (ചെട്ടികുളങ്ങര കിഴക്ക് കോയിക്കത്തറ പ്രീതി കൺവൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. വെള്ളിയാഴ്‌ച വൈകിട്ട്‌ പൊതുസമ്മേളനത്തോടെ സമാപിക്കും.
പ്രതിനിധി സമ്മേളന നഗറിൽ പ്രത്യേകമായി സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ പ്രകടനമായെത്തിയ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. മുതിർന്ന അംഗം ആർ ഗംഗാധരൻ പതാക ഉയർത്തി. എ എം ഹാഷിർ രക്തസാക്ഷി പ്രമേയവും എസ്‌ അനിരുദ്ധൻ അനുശോചന പ്രമേയവും ജി അജയകുമാർ പ്രത്യേക അനുസ്‌മരണ പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ആർ ഹരിദാസൻനായർ സ്വാഗതംപറഞ്ഞു. കെ മധുസൂദനൻ (കൺവീനർ), അഡ്വ. ജി അജയകുമാർ, സിബി വർഗീസ്‌,  രജനി ജയദേവ്‌, എം എസ്‌ അരുൺകുമാർ എംഎൽഎ എന്നിവരാണ്‌ പ്രസീഡിയം. ഏരിയ സെക്രട്ടറി ജി അജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ എച്ച് ബാബുജാൻ, കെ രാഘവൻ, ജി രാജമ്മ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക്‌സ്‌, ലീല അഭിലാഷ്‌, മുരളി തഴക്കര എന്നിവർ പങ്കെടുത്തു. 
ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 120 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 141 പേർ പങ്കെടുക്കുന്നു.
ഉച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു. വെള്ളിയാഴ്ച സമ്മേളനം തുടരും. ചർച്ചയ്‌ക്കുള്ള മറുപടിക്ക്‌ ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് ചെറുകര ആലുംമൂട് ജങ്ഷനിൽനിന്ന് പൊതുപ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷൻ) വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജിചെറിയാൻ ഉദ്ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home