ആര്യാട് നോർത്ത് സ്‍കൂളിന് കംപ്യൂട്ടറുകളും പ്രൊജക്‍ടറും കൈമാറി

മണ്ണഞ്ചേരി
പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ഫണ്ടിൽ ഉൾപ്പെടുത്തി ആര്യാട് നോർത്ത് യുപി സ്കൂളിന് അഞ്ച് കംപ്യൂട്ടറും പ്രൊജക്ടറും കൈമാറി. പി പി ചിത്തരഞ്ജൻ കംപ്യൂട്ടറുകൾ കൈമാറി ചടങ്ങ് ഉദ്ഘാടനംചെയ്തു. സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കാനാവശ്യമായ ഫണ്ട് പഞ്ചായത്തിന്റെ പ്രത്യേകപദ്ധതിയിൽ ഉൾപ്പെടുത്തി നൽകും.
പിടിഎ പ്രസിഡന്റ് എം രാജേഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത് കുമാർ,സ്ഥിരംസമിതി അധ്യക്ഷരായ കെ പി ഉല്ലാസ്, കെ ഉദയമ്മ, പ്രഥമാധ്യാപിക ടി ആർ മിനിമോൾ, ടി പി ബിന്ദു എന്നിവർ സംസാരിച്ചു.









0 comments