എൻ പി പുരുഷോത്തമന് സ്മരണാഞ്ജലി

മുഹമ്മ
മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എൻ പി പുരുഷോത്തമന്റെ 12–-ാം ചരമ വാർഷികദിനം ആചരിച്ചു. യൂണിയനും പാർടി ലോക്കൽ കമ്മിറ്റിയും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്.
എൻ പി പുരുഷോത്തമന്റെ നാലുപുരയ്‌ക്കൽ വീട്ടിൽ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു . ജെ ജയലാൽ അധ്യക്ഷനായി.
ജി വേണുഗോപാൽ, കെ ആർ ഭഗീരഥൻ, പി രഘുനാഥ്, ഡി ഷാജി, ടി ഷാജി, കെ ഡി അനിൽകുമാർ, സ്വപ്ന ഷാബു, കെ സലിമോൻ എന്നിവർ സംസാരിച്ചു.









0 comments